Sorry, you need to enable JavaScript to visit this website.

സലീം കുമാറിന് രാഷ്ട്രീയ താൽപര്യമെന്ന് കമൽ

കൊച്ചി- സലീം കുമാറിന് രാഷ്ട്രീയ താൽപര്യമുണ്ടാകുമെന്നും അതിന്റെ പേരിലാണ് വിവാദമുണ്ടാക്കുന്നതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സലീം കുമാറുമായി അരമണിക്കൂറോളം ഞാൻ സംസാരിച്ചതാണെന്നും സലീം കുമാറുമായി വർഷങ്ങൾ നീണ്ട സൗഹൃദമുണ്ടെന്നും കമൽ പറഞ്ഞു. ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ചേനേ. ഇന്നലെയും ഞാൻ അദ്ദേഹത്തോട് നേരിട്ട് അത് പറഞ്ഞതാണ്. ഞാൻ വീട്ടിൽ വന്നു വിളിക്കാമെന്ന്. പക്ഷേ അദ്ദേഹം വരാൻ വിസമ്മതിച്ചു. ആർക്കെങ്കിലും തെറ്റു പറ്റിയെങ്കിൽ ഞാൻ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കമൽ പറഞ്ഞു. ഷാജി എൻ കരുണിനെ ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണാജനകമായ വാർത്തയാണെന്നും കമൽ പ്രതികരിച്ചു. ചില വ്യക്തികളോടുള്ള പ്രശ്‌നത്തിന്റെ പേരിൽ അക്കാദമിയോട് സഹകരിക്കാത്തത് ശരിയല്ല. ഷാജി എൻ കരുണിന് ആറ് തവണ മെയിൽ അയച്ചു. സംസ്ഥാന പുരസ്‌കാരവേദിയിൽ വച്ചും ഐ.എഫ്.എഫ്.കെയിലേക്ക് ക്ഷണിച്ചുവെന്നും കമൽ പറഞ്ഞു. ഉദ്ഘാടന ദിവസം പോലും ഞാൻ അദ്ദേഹത്തെ ആറോളം തവണ വിളിച്ചിരുന്നു. അദ്ദേഹത്തിന് ഓർമ പിശകാണെങ്കിൽ എനിക്ക് യാതൊന്നും പറയാനില്ല. അദ്ദേഹത്തിന് എന്തെങ്കിലും തരത്തിൽ വിഷമമുണ്ടായിട്ടുണ്ടെങ്കിൽ താൻ മാപ്പ് പറയാൻ പോലും തയ്യാറാണെന്നും കമൽ പറഞ്ഞു.
 

Latest News