പൊതുമേഖല സ്ഥാപനങ്ങളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി- പൊതുമേഖലാ സ്ഥാപനങ്ങളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോയെന്ന് കേരള സർക്കാറിനോട് ഹൈക്കോടതി. ഇക്കാര്യത്തിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാനും ഹൈക്കോടതി നിർദേശം നൽകി. താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.
സർക്കാർ ബോർഡുകളിലും കോർപറേഷനുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസാണ് ഹർജി നൽകിയത്.
 

Latest News