Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സർദേശായിക്കെതിരെ കേസുണ്ടെന്ന് വെബ്സൈറ്റ്; അബദ്ധം പറ്റിയതെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി- ജുഡീഷ്യറിക്കെതിരെ നിന്ദാപരമായ പ്രസ്താവനകൾ നടത്തിയെന്ന പരാതിയുടെ പുറത്ത് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ വന്നത് 'അബദ്ധത്തിൽ' സംഭവിച്ചതാണെന്ന് കോടതി. ദി ഇന്ത്യൻ എക്സ്പ്രസ്സാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർദേശായിക്കെതിരെ ക്രിമിനൽ അലക്ഷ്യ നടപടിയിലേക്ക് നീങ്ങുന്നുവെന്ന് സുപ്രീംകോടതി വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും പിന്നീടത് കാണാതാവുകയായിരുന്നു. സർദേശായിക്കെതിരെ അത്തരമൊരു നടപടിക്ക് പരിപാടിയില്ലെന്നും വെബ്സൈറ്റിൽ ഇതു സംബന്ധിച്ച് വന്നത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും സുപ്രീംകോടതി ചൊവ്വാഴ്ച വിശദീകരണം നൽകി.

രാജ്ദീപ് സർദേശായിക്കെതിരായ SMC (Crl) 02/2021 കേസ് നമ്പരിൽ കേസ് വന്നിട്ടുണ്ടെന്നായിരുന്നു സുപ്രീംകോടതി വെബ്സൈറ്റ് പറഞ്ഞിരുന്നത്. ഇതൊരു ഭരണപരമായ പിഴവാണെന്നാണ് കോടതി പറയുന്നത്. ഇതിന്മേൽ ആവശ്യമായ നടപടിയെടുക്കും.

ഹരിയാനക്കാരനായ ആസ്ത ഖുറാന നൽകിയ ഹരജിയിൻമേൽ കേസെടുത്തെന്നാണ് വെബ്സൈറ്റ് പറഞ്ഞിരുന്നത്. കഴിഞ്ഞവർഷമാണ് ഹരജി വന്നത്. സർദേശായിയുടെ ചില ട്വീറ്റകളായിരുന്നു കേസിന് അടിസ്ഥാനം. അതേസമയം ഇതത്ര സീരിയസ്സായ കാര്യമല്ലെന്ന് വാദിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയിൽ അലക്ഷ്യകേസെടുക്കുന്നതിനെ എതിർത്തിരുന്നു.

വ്യക്തികൾക്കെതിരെ കോടതിയലക്ഷ്യക്കേസ് എടുക്കാൻ അറ്റോർണി ജനറലിന്റെയോ സോളിസിറ്റർ ജനറലിന്റെയോ അനുമതി ആവശ്യമാണ്.

കോടതിയുടെ വിശ്വാസ്യതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്ന നിരവധി ട്വീറ്റുകൾ സർദേശായ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവയിന്മേൽ അലക്ഷ്യനടപടി കൈക്കൊള്ളണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.

Latest News