ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ്, ഡി.ജി.പിക്ക് പരാതി 

തിരുവനന്തപുരം- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജുണ്ടാക്കി പ്രചാരണം നടത്തിയതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി. ഉമ്മൻ ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പേജിന് സമാനമായ രീതിയിൽ പേജുണ്ടാക്കിയാണ് വ്യാജ പ്രചാരണം നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടതായി ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
 

Latest News