Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എഡ്ജ് ഓഫ് ദി വേൾഡ് എന്ന അതിശയം 

എഡ്ജ് ഓഫ് ദി വേൾഡിന്റെ വിസ്മയ കാഴ്ചകൾ. 
ലേഖകനും സംഘവും ജബൽ ഫിഹ്രെയ്‌നിൽ. 

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന്റെ  വടക്കൻ പ്രാന്തങ്ങളിൽ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് ജബൽ ഫിഹ്രെയ്ൻ അഥവാ എഡ്ജ് ഓഫ് ദി വേൾഡ്. റിയാദിൽ നിന്ന് നൂറ് കിലോമീറ്റർ മാറി ശുഐബ് അൽ ഹയ് സിയ്യക്കടുത്ത് 20 കിലോമീറ്റർ നീളത്തിൽ നീണ്ട് കിടക്കുന്ന പർവ്വത നിരകൾ. 
സമതലത്തിൽനിന്ന് 250 മീറ്റർ ഉയരമുള്ള പാറക്കൂട്ടങ്ങൾക്ക് മുകളിൽ നിന്നാൽ അനുഭവപ്പെടുന്ന അതിശയകരമായ കാഴ്ച്ച. 


അതുകൊണ്ടാണ് ആധുനിക ലോകം ഈ മുനമ്പിന് എഡ്ജ് ഓഫ് ദി വേൾഡ് എന്ന് വിളിപ്പേരിട്ടത്. സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത സവിശേഷതകളിലൊന്നായ ജബൽ തുവൈക്കിന്റെ ഭാഗമാണിത്.
തെക്ക് നജ്‌റാൻ പ്രവിശ്യയിൽ നിന്ന് വടക്ക് അൽ ഖസീം വരെ 1000 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന മരുഭൂമി.


അറേബ്യൻ ഉപദ്വീപിലൂടെ യെമനിൽനിന്ന് ഇറാനിലേക്ക് കടക്കാൻ ഉപയോഗിച്ചിരുന്ന പൗരാണിക കച്ചവട സംഘങ്ങളുടെ ഒട്ടക ചാലായിരുന്നു ഇത്. ജുറാസിക് കാലഘട്ടത്തിൽ (150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) ആഴമില്ലാത്ത ഉഷ്ണമേഖലാ കടലായിരുന്നു ഇവിടം.
പ്രകൃതിക്ഷോഭത്തിൽ തുവൈക്ക് മലയുടെ പടിഞ്ഞാറ് 1000 കിലോമീറ്റർ അകലെയുള്ള ചെങ്കടൽ ഇറങ്ങിപ്പോയി രൂപപ്പെട്ട പാറക്കൂട്ടങ്ങൾ. ഇവിടെ നിന്നാൽ പടിഞ്ഞാറ് 15 കിലോമീറ്റർ ദൂരപരിധിയിൽ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്ക് തടസ്സങ്ങളില്ല.

Latest News