രമേഷ് പിഷാരടി കോണഗ്രസില്‍ ചേരുമെന്ന് സൂചന

തിരുവനന്തപുരം- ചലച്ചിത്ര നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഇന്ന്  ഹരിപ്പാട് നടക്കുന്ന സമാപന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയുമായി രമേഷ് പിശാരടി ചര്‍ച്ച നടത്തി. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ട്.  

 

Latest News