ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം കേരളത്തിനും മഹാരാഷ്ട്രക്കും നിര്‍ദേശം നല്‍കി.
രാജ്യത്തെ ആകെ കോവിഡ് ബാധയില്‍ 44.97 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷട്രയിലാണ്. ഇരു സംസ്ഥാനങ്ങളിലുമായാണ് രാജ്യത്തെ 72 ശതമാനം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 87 ലക്ഷം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ രണ്ടാം ഘട്ട ഡോസ് 1.7 ലക്ഷം പേര്‍ക്ക് കുത്തിവെച്ചു.
രാജ്യത്ത് കോവിഡിന്റെ പുതിയ മൂന്ന് വകഭേദങ്ങളുമുണ്ട്. ഒന്നാമത്തേത് യു.കെ േേകാവിഡ് ആണ്. 187 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരും ക്വാറന്റൈനിലാണ്.
രണ്ടാമത്തേത് ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയ നാല് പേരില്‍ കണ്ടെത്തിയ കോവിഡാണ്. മൂന്നാമത്തേത് ബ്രസീല്‍ വകഭേദമാണ്. ഇത്
ബ്രസീലില്‍ നിന്ന് മടങ്ങിയ ഒരാളില്‍ കണ്ടെത്തിയെന്നും ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.






