ഡോളർ കടത്ത്: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ

കൊച്ചി- ഡോളർ കടത്തു കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തു.  കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. യു.എ.ഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി വിദേശത്തേക്കു കടത്തിയ 1.90 ലക്ഷം ഡോളർ അടക്കം യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കു ഡോളർ നൽകിയതു സന്തോഷ് ഈപ്പനാണ് എന്നാണ് കസ്റ്റംസ് കണ്ടെത്തൽ. 

ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ പദ്ധതിയുടെ നിർമാണ കരാർ യൂണിടാക്കിനാണ്. ചൊവ്വാഴ്ച രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ.
 

Latest News