മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 യാത്രക്കാർ മരിച്ചു

ഭോപാൽ- മധ്യപ്രദേശിൽ ബസ് കനാലിലേക്കു മറിഞ്ഞ് 32 യാത്രക്കാർ മരിച്ചു. ഇന്ന് രാവിലെ ഏഴരയോടെ സിദ്ധിയിൽ നിന്ന് സത്‌നയിലേക്കു 54 യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കനാലിലേക്കു മറിയുകയായിരുന്നു. ബസ് പൂർണമായും കനാലിൽ മുങ്ങിത്താണു. സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബസിൽ ഉണ്ടായിരുന്ന ഏഴുപേരെ രക്ഷിച്ചു.

 

Latest News