കനയ്യകുമാർ ജെ.ഡി.യുവിലേക്ക് എന്നത് വ്യാജവാർത്ത-മുഹസിൻ എം.എൽ.എ

പാലക്കാട്- കനയ്യകുമാർ ജെ.ഡി.യുവിൽ ചേരുന്നു എന്നത് വ്യാജ വാർത്തയാണെന്ന് സി.പി.ഐ നേതാവും എം.എൽ.എയുമായ മുഹമ്മദ് മുഹ്‌സിൻ. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും സ്വന്തം പ്രദേശത്തെ ജനകീയപ്രശ്‌നം  ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിന്  കനയ്യ ചെന്നതാണ് വളച്ചൊടിച്ചു മറ്റൊരുതരത്തിൽ വാർത്തയാക്കിയിരിക്കുന്നതെന്നും മുഹ്‌സിൻ വ്യക്തമാക്കി. ഇത്തരം വ്യജ വാർത്തക്കാരോട് ഒന്നും പറയാനില്ലെന്നും മുഹ്‌സിൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 

Latest News