Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍  പൊതുവിപണിയില്‍ ഏപ്രില്‍ മാസവും വാക്‌സിന്‍ എത്തില്ല

മുംബൈ-രാജ്യത്തെ പൊതുവിപണിയില്‍ കോവിഡ് വാക്‌സിന്‍ എത്താന്‍ ഇനിയും വൈകും. ഏപ്രില്‍ മാസവും ഇന്ത്യയിലെ പൊതുവിപണിയില്‍ കോവിഡ് വാക്‌സിന്‍ എത്തില്ല. പൊതുവിപണിയില്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നയപരമായ തിരുമാനം കൈകൊള്ളുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി.രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ പൊതുവിപണിയില്‍ ഏപ്രില്‍ മാസത്തോടെ എത്തും എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. നയപരമായ വിഷയമായി പരിഗണിച്ച് വേണം പൊതുവിപണിയിലെ വാക്‌സിന്‍ ലഭ്യമാക്കല്‍ തിരുമാനിക്കേണ്ടത് എന്ന ധാരണ നേരത്തെ ഉണ്ടായിരുന്നു.
ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ വാക്‌സിനും ആയ് ബന്ധപ്പെട്ട വിഷയം ഇടം പിടിക്കും എന്നായിരുന്നു കരുതപ്പെട്ടത്. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമായി വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.പൊതുവിപണിയില്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നയപരമായ തീരുമാനം കൈകൊള്ളുന്നത് നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും സൂചിപ്പിച്ചു.
 

Latest News