മുക്കത്ത്  ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു

കോഴിക്കോട്- കോഴിക്കോട് ജില്ലയില്‍ മുക്കത്തിനടുത്ത കൊടിയത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു.  കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലാണ് ഇന്നു പുലര്‍ച്ചെയാണ് സംഭവം. മുഹ്‌സിലയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭാര്യയെ കുറിച്ചുള്ള സംശയമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
 

Latest News