വേങ്ങര- സൗദി മുന്‍ പ്രവാസിയും തനിമ നേതാവുമായിരുന്ന കെ.കുഞ്ഞിമുഹമ്മദ് നിര്യാതനായി. ദീര്‍ഘകാലം സൗദി ബിന്‍സാഗര്‍ കമ്പനിയില്‍ ജോലി ചെയ്ത ഇദ്ദേഹം തനിമ ജിദ്ദ നോര്‍ത്ത് സേണ്‍ പ്രസിഡന്റആയിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സൗദിയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ പ്രസിഡന്റായും ജമാഅത്ത് ആസ്ഥാനമായ കോഴിക്കോട് ഹിറാ സെന്ററില്‍ അക്കൗണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സാഹിറ, മക്കള്‍: മാജിദ്, വാജിദ, നജ്ല, റജീന, അംജദ്.






