Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

കമലാ ഹാരിസിന്റെ പേരില്‍ സ്വന്തം ബ്രാന്റ്  ഉയര്‍ത്താന്‍ ശ്രമിച്ച ബന്ധുവിനെ വിലക്കി

വാഷിംഗ്ടണ്‍- അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേരില്‍ സ്വന്തം ബ്രാന്‍ഡിനെ ഉയര്‍ത്താന്‍ ശ്രമിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറും കമലയുടെ ബന്ധുവുമായ മീനാ ഹാരിസിനെ വിലക്കി വൈറ്റ് ഹൗസ് നിയമവിദഗ്ധര്‍. നാളുകളായി കമാലാ ഹാരിസിന്റെ പേര് ഉപയോഗിച്ച് ഫോളോവേഴ്‌സിന്റെ എണ്ണം ഉയര്‍ത്തികൊണ്ടിരുന്നതിനാണ് വൈറ്റ് ഹൗസ് അവസാനമിട്ടത്. ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. പുതിയതായി ഭരണത്തിലേറിയ അമേരിക്കന്‍ സര്‍ക്കാരിനെ ബാധിക്കുന്ന തരത്തില്‍ മീന ഹാരിസിന്റെ പ്രവര്‍ത്തി മുന്നോട്ട് പോയതോടെയാണ് നടപടി. പെരുമാറ്റം മാറേണ്ടതുണ്ടെന്നായിരുന്നു അധികൃതരുടെ പ്രതികരണം.
36 കാരിയായ മീന ഹാരിസ് ഇന്‍സ്റ്റഗ്രാമില്‍ 8 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. നേരത്തേ അഭിഭാഷകയായിരുന്ന മീന പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു. കമല ആന്റ് മായാസ് ബിഗ് ഐഡിയ അടക്കമുള്ള കുട്ടികളുടെ പുസ്തകങ്ങള്‍ മീന രചിച്ചിട്ടുണ്ട്. ഫിനോമിനല്‍ എന്ന ചാരിറ്റബിള്‍ വസ്ത്ര ബ്രാന്റിന്റെ സ്ഥാപകയുമാണ് മീന. ഏറ്റവുമൊടുവിലത്തെ പുസ്തകം അംബീഷ്യസ് ഗേള്‍ പ്രസിദ്ധീകരിച്ചത് കമലാ ഹാരിസ് വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് ഒരു ദിവസം മുമ്പാണ്.

Latest News