ന്യൂദൽഹി- ക്രിക്കറ്റ് താരം സഹീർ ഖാൻ വിവാഹിതനായി. ബോളിവുഡ് താരം സാഗരിക ഗാഡ്‌ഗൊയാണ് സഹീറിന്റെ പങ്കാളി. ഇന്നു രാവിലെയാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. താരങ്ങൾ പ്രണയത്തിലാണെന്ന വാർത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നു. സഹീർഖാന്റെ സ്ഥാപനമായ പ്രോസ്‌പോർട്ട് ഫിറ്റ്‌നെസ് സ്റ്റുഡിയോയുടെ ബിസിനസ് ആന്റ് മാർക്കറ്റിംഗ് മേധാവി അഞ്്ജന ശർമയാണ് വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. സാഗരികയുടെ സുഹൃത്തും നടിയുമായ വിദ്യാ മാൽദേവ് ഇവരുടെ വിവാഹക്ഷണപത്രത്തിന്റെ ചിത്രം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഈ മാസം 27ന് താജ്മഹൽ പാലസിലാണ് വിവാഹ സൽക്കാരം.