ഇതാണ് മോഡിയുടെ സന്ദേശമെന്ന് നഖ്‌വി; അജ്മീര്‍ ദര്‍ഗയിലേക്ക് ഏഴാം തവണയും മോഡിയുടെ ചാദര്‍

ന്യൂദല്‍ഹി- നമ്മുടെ പ്രധാനമന്ത്രി സബ്കാ സാത് സബ്കാ വികാസ് എന്നു പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുന്നുമുണ്ടെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി അവകാശപ്പെട്ടു.
അജ്്മീറിലെ ഖാജ മുഈനുദ്ദീന്‍ ചിഷ്തി ദര്‍ഗയിലെ 809- ാമത് ഉറൂസിനായി മോഡിയുടെ വക ചാദര്‍ സംഭവന ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന
പ്രധാനമന്ത്രിക്ക് വേണ്ടി മന്ത്രി നഖ്‌വി ചൊവ്വാഴ്ച ചാദര്‍ ദര്‍ഗയില്‍ സമര്‍പ്പിക്കും. ദല്‍ഹിയില്‍ ഇന്ന് കുടുംമഞ്ഞ നിറത്തിലുളള ചാദര്‍ പ്രധാനമന്ത്രി മോഡി നഖ് വിക്ക് കൈമാറി. സൂഫിസ സന്ദേശത്തില്‍ കടുംമഞ്ഞ നിറത്തിനുതന്നെ സവിശേഷതയുണ്ട്. പ്രശസ്തമായ അജ്മീര്‍ ദര്‍ഗയിലേക്ക് എഴാം തവണയാണ് മോഡി ചാദര്‍ നല്‍കുന്നത്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും കാലാകാലങ്ങളിലായി ചാദര്‍ നല്‍കിയിരുന്നു.
സാഹോദര്യവും സമാധാനവും രാജ്യത്തെ എല്ലാ പൗരന്മാരുടേയും ആരോഗ്യവുമാണ് പ്രധാനമന്ത്രി നല്‍കുന്ന സന്ദേശമെന്ന് നഖ് വി പറഞ്ഞു. 2015 ലാണ് നഖ് വി പ്രധാനമന്ത്രി മോഡിക്ക് വേണ്ടി  ആദ്യമായി ചാദര്‍ സമര്‍പ്പിച്ചത്.

 

Latest News