സാഹിത്യ അക്കാദമി അവര്‍ഡുകള്‍ പ്രഖ്യാപിച്ചു; പി.വത്സലക്കും എന്‍.വി.പി ഉണിത്തിരിക്കും ഫെല്ലോഷിപ്പ്

തൃശൂര്‍- 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.വല്‍സലയ്ക്കും വി.പി.ഉണ്ണിത്തിരിയ്ക്കും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് സമ്മാനം. ദലിത് ബന്ധു എന്‍.കെ.ജോസ്, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍, റോസ് മേരി, യു.കലാനാഥന്‍, സി.പി.അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്‌കാര തുക.

 

എസ്.ഹരീഷിന്റെ 'മീശ' എന്ന നോവലിനാണു നോവല്‍ പുരസ്‌കാരം. പി.രാമന്‍, എം. ആര്‍. രേണുകുമാര്‍ (കവിത), വിനോയ് തോമസ് (ചെറുകഥ), സജിത മഠത്തില്‍ (നാടകം) തുടങ്ങിയവരും  അവാര്‍ഡിന് അര്‍ഹരായി.

https://www.malayalamnewsdaily.com/sites/default/files/2021/02/15/academy1.jpeg https://www.malayalamnewsdaily.com/sites/default/files/2021/02/15/academy2.jpeg

Latest News