Sorry, you need to enable JavaScript to visit this website.

ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം; കൊല്ലത്ത് ഡോക്ടർ അറസ്റ്റിൽ

കൊല്ലം- ഇരവിപുരത്ത് ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം. കേസിൽ ഡോക്ടർ അറസ്റ്റിലായി. വടക്കേവിള ഗവൺമെന്റെ ഹോമിയോ ഡിസ്‌പെൻസറിയിലെ ഡോക്ടർ കല്ലട ഉപ്പൂട് ശങ്കരവിലാസത്തിൽ ബിമൽ കുമാറി(50)നെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഡിസ്‌പെൻസറിയിൽ ചികിത്സക്കെത്തിയ യുവതിയെ വിദഗ്ധ ചികിത്സ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി.
 

Latest News