Sorry, you need to enable JavaScript to visit this website.

ടൂൾ കിറ്റ് കേസ്: നിഖിത ജേക്കബിനും ശന്തനുവിനും എതിരെ അറസ്റ്റ് വാറണ്ട് 

ന്യൂദൽഹി- കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ മലയാളി പരിസ്ഥിതി പ്രവര്‍ത്തകയും അഭിഭാഷകയുമായ നിഖിത ജേക്കബ്, ശന്തനു എന്നിവർക്കെതിരെ ദൽഹി പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നിഖിതയാണ് ടൂൾ കിറ്റ് നിർമിച്ചതെന്ന് പോലീസ് പറയുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി അഭിഭാഷകയാണ് നിഖിത. നിഖിതയെ കാണാനില്ലെന്നും ഇവർക്കായി തിരച്ചിൽ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

അതേസമയം ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവി പോലീസ് കസ്റ്റഡിയിലാണ്. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റിഡിയിലാണ് ദിഷ. ബംഗളൂരുവിൽനിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്. ദിഷ രവിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി, മുൻ കേന്ദ്ര മന്ത്രി പി. ചിദംബരം ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. നിരായുധയായ ഒരു പെൺകുട്ടിയെ സർക്കാർ ഭയപ്പെടുന്നു എന്നാണ് പ്രിയങ്കയുടെ വിമർശനം. ദിഷയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നത്.
 

Tags

Latest News