Sorry, you need to enable JavaScript to visit this website.

ആക്രമികളുടെ ലക്ഷ്യം ഭയപ്പെടുത്തി ട്രാന്‍സ്ഫര്‍ വാങ്ങിപ്പിക്കുക - കസ്റ്റംസ് 

കൊടുവള്ളി-കസ്റ്റംസ് കമ്മീഷണര്‍ക്കെതിരായ ആക്രമണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം തന്നെയെന്ന് കസ്റ്റംസ്. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം തള്ളിയാണ് കസ്റ്റംസ് നിഗമനം. പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ ഭയപ്പെടുത്തി ട്രാന്‍സ്ഫര്‍ വാങ്ങിപ്പിക്കുക എന്നതായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യം എന്നും കസ്റ്റംസ് സംശയിക്കുന്നു. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ കസ്റ്റംസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോഴിക്കോട് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ പിജി ലാലുവിനാണ് മേല്‍നോട്ട ചുമതല. പോലീസ് കേസെടുത്തിട്ടുള്ള യുവാക്കള്‍ക്കും വാഹന ഉടമയ്ക്കും സംശയമുള്ള മറ്റു ചിലര്‍ക്കും കസ്റ്റംസ് സമന്‍സ് നല്‍കിക്കഴിഞ്ഞു.
 

Latest News