തിരുവനന്തപുരം- നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ നടത്തുന്ന സമരം പരിഗണിക്കാതെ സംസ്ഥാന മന്ത്രിസഭ യോഗം. അതേസമയം, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ ഇന്നത്തെ മന്ത്രിസഭ യോഗത്തിലും നടന്നു. ടൂറിസം വകുപ്പിലാണ് പതിനഞ്ച് ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. പത്തുവർഷമായി താൽക്കാലികമായി ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്. പി.എസ്.സിക്ക് വിടാത്ത വകുപ്പിലാണ് സ്ഥിരപ്പെടുത്തൽ നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. പുതിയ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചില്ല.