കോഴിക്കോട്- വാറണ്ടിനെ തുടർന്ന് സി.പി.എം പ്രവർത്തകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ആമ്പാട്ട് അശോകനെ അറസ്റ്റ് ചെയ്യാൻ പോയ സമയത്താണ് ആക്രമണമുണ്ടായത്. പ്രതിയെ സി.പി.എം പ്രവർത്തകർ മോചിപ്പിച്ചു. പോലീസ് ജീപ്പും തകർത്തു. അക്രമത്തിൽ പരിക്കേറ്റ ഒരു പോലീസുകാരന്റെ നില ഗുരുതരമാണ്.
കുറ്റിയാടി നെട്ടൂരിലാണ് സംഭവം. 2016-ൽ നടന്ന സി.പി.എം-ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ടാണ് അശോകനെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം. 2016-ലാണ് സി.പി.എം-ബി.ജെ.പി സംഘർഷമുണ്ടായത്. ഈ കേസിൽ 2020 ലാണ് അറസ്റ്റ് വാറണ്ടുണ്ടായത്. കുറ്റിയാടി എസ്.ഐ അനീഷ് അടക്കം നാലു പേർക്കാണ് പരിക്കേറ്റത്. ഇതുവരെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമം നടന്നിരുന്നില്ല. പുതിയ എസ്.ഐ ചാർജ് എടുത്ത ശേഷമാണ് അറസ്റ്റിന് ശ്രമം നടന്നത്.