നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച 85 കാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്- പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച 85 കാരന്‍ ഹൈദരാബാദില്‍ പിടിയിലായി. രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. മുന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ എം.സത്യനാരായണയാണ് കുഷൈഗുഡ പോലീസിന്റെ പിടിയിലായത്. പോലീസിലെ ഷി വിഭാഗമാണ് ഇയാളെ പിടികൂടിയത്. ആറ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോക്‌സോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. 
ചോക്ലേറ്റ് നല്‍കി വശത്താക്കിയാണ്  കുട്ടികളെ ഇയാള്‍ മാസങ്ങളായി പീഡിപ്പിച്ചതെന്ന് പോലീസ് അസി. കമ്മീഷണര്‍ പി.കെ. കൃഷ്ണമൂര്‍ത്തി പറഞ്ഞു. 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് രൂപീകരിച്ച പ്രത്യേക വിഭാഗമാണ് ഷീ പോലീസ്. കൂളുവിദ്യാലായങ്ങളില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി പ്രത്യേക ബോധവല്‍കരണ ക്ലാസ്സുകളും ഷീ ടീം സംഘടിപ്പിക്കാറുണ്ട്. ഇതിനിടയിലാണ് കുട്ടികളില്‍നിന്ന് സത്യനാരായണയെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു. പോക്‌സോ പ്രകാരം ആറ് വെവ്വേറ കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

Latest News