Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എതിർപ്പ് വകവെക്കാതെ കൂടുതൽ റോഹിംഗ്യൻ അഭയാർത്ഥികളെ വിദൂര ദ്വീപിലേക്ക് മാറ്റാൻ ബംഗ്ലാദേശ്

ധാക്ക- കൂടുതൽ റോഹിംഗ്യൻ മുസ്ലിം അഭയാർത്ഥികളെ ഭസാൻ ചാർ ദ്വീപിലേക്ക് മാറ്റാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചു. അടുത്ത രണ്ടുദിവസത്തിനകം ഈ നടപടി പൂർത്തിയാക്കും. അഭയാർത്ഥികളെ ഈ ദ്വീപിലേക്ക് മാറ്റുന്നതിനെതിരെ ആഗോളതലത്തിൽ ഉയർന്നുവന്നിട്ടുള്ള എതിർപ്പ് വകവെക്കാതെയാണ് ഈ നീക്കം. കപ്പലുകളിൽ റോഹിംഗ്യകളെ ദ്വീപിലേക്ക് മാറ്റുമെന്ന് നേവി കമാൻഡോർ റാഷെദ് സത്താർ പറഞ്ഞതായി റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം തന്നെ ഏഴായിരത്തോളം പേരെ ഈ ദ്വീപിലേക്ക് സർക്കാർ മാറ്റിയിട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബർ മാസം മുതൽക്കാണ് അതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് ആളുകളെ മാറ്റിത്തുടങ്ങിയത്. 10 ലക്ഷത്തോളം അഭയാർത്ഥികളാണ് ഈ ക്യാമ്പുകളിലുള്ളത്. അയൽരാജ്യമായ മ്യാൻമറിലെ ബുദ്ധമത തീവ്രവാദമാണ് മുസ്ലിം അഭയാർത്ഥി പ്രവാഹത്തിന് കാരണമായിരിക്കുന്നത്.

ബംഗ്ലാദേശിന്റെ ഭാഗമായ ഭസാൻ ചാർ ദ്വീപ് ബംഗാൾ ഉൾക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. മെയിൻലാൻഡിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. തെങ്ഗാർ ചാർ എന്ന പേരിലും അറിയപ്പെടുന്ന ഈ ദ്വീപ് സൃഷ്ടിക്കപ്പെട്ടിട്ട് പതിനഞ്ച് വർഷത്തോളമേ ആയിട്ടുള്ളൂ. ഹിമാലയത്തിൽ നിന്ന് ഒഴുകിവരുന്ന മണലും കളിമണ്ണും ചേർന്നാണ് ഈ ഭൂമിയെ രൂപപ്പെടുത്തിയത്. അങ്ങേയറ്റം അസ്ഥിരമായ കാലാവസ്ഥയാണ് ഈ ദ്വീപിലുള്ളത്. വെള്ളപ്പൊക്കവും കൊടുങ്കാറ്റുമെല്ലാം സാധാരണമായി നടക്കുന്നു. ഈ ദ്വീപ് കണ്ടെത്തിയപ്പോൾ മുതൽ ബംഗ്ലാദേശ് സർക്കാർ രാജ്യത്തെ ജനങ്ങൾക്ക് ഭൂമിയില്ലാത്തതിന്റെ പ്രശ്നം പരിഹരിക്കാനുള്ള മാർഗമായി കാണുകയുണ്ടായി. ഇതിനു പിന്നാലെയാണ് റോഹിംഗ്യൻ പ്രശ്നങ്ങൾ വന്നത്. എല്ലാവരും ഉപേക്ഷിച്ച റോഹിംഗ്യകളെ സ്വീകരിക്കാൻ തയ്യാറായ രാജ്യമാണ് ബംഗ്ലാദേശ്.

അതെസമയം ആരെയും ദ്വീപിലേക്ക് പോകാൻ നിർബന്ധിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് സർക്കാർ പറയുന്നു. സ്വയം സന്നദ്ധരായവരെയാണ് മാറ്റുന്നത്. ബിൽഡിങ്ങുകളെല്ലാം പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ളവയാണെന്നും ആശുപത്രികളും സൈക്ലോൺ സെന്ററുകളും സ്ഥലത്ത് പണിതിട്ടുണ്ടെന്നും സർക്കാർ അവകാശപ്പെടുന്നു. ഒരു ലക്ഷം പേർക്ക് താമസിക്കാനുള്ള സൌകര്യം ദ്വീപിലൊരുക്കിയിട്ടുണ്ട്. ഈ ദ്വീപിൽ നിന്ന് റോഹിംഗ്യകൾക്ക് വിട്ടുപോകാനുള്ള അനുവാദമില്ല.

പത്ത് ലക്ഷത്തോളമാളുകൾക്ക് താമസസ്ഥലം കണ്ടെത്തേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് ബംഗ്ലാദേശിന് വന്നുപെട്ടിരിക്കുന്നത്. ക്യാമ്പുകളിൽ ആളുകളുടെ എണ്ണം ക്രമം വിട്ടുയരുന്നത് അക്രമപ്രവർത്തനങ്ങൾക്ക് വളമാകുന്നുണ്ട്.

Latest News