അഞ്ച്  വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: നാല്‍പതുകാരന്‍ പിടിയില്‍

മലപ്പുറം-വീടിനു സമീപം സൈക്കിളില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പത്തപ്പിരിയം സ്വദേശി ഇല്യാസ് (40) ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പറയുന്നു. ഭയന്നു വിറച്ച് വീട്ടിലേക്ക് മടങ്ങവെ സൈക്കിളില്‍നിന്നു വീണ് കുട്ടിക്ക് പരുക്കേറ്റിരുന്നു.
 

Latest News