റിയാദ്- സൗദിയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് പുതിയ നിയന്ത്രണങ്ങള്‍ നീട്ടാന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കും അപകടത്തിലേക്കും നീങ്ങാതിരിക്കാനാണ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നത്.
അതിനിടെ, ജയിലുകളും തടവുകേന്ദ്രങ്ങളും സന്ദര്‍ശിച്ച് തടവുകാര്‍ക്ക് കോവിഡ് ബാധയില്ലെന്നും മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനുള്ള നടപടികള്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഊര്‍ജിതമാക്കി.
ഇരുപതില്‍ കൂടുതല്‍ പേര്‍ ഒത്തു ചേരുന്നതും, വിവാഹം ഉള്‍പ്പെടയുള്ള പാര്‍ട്ടികളും, സിനിമാ തിയേറ്ററുകളും ഗെയിം കേന്ദ്രങ്ങളും സ്‌പോര്‍ട്‌സ് സെന്ററുകളും നിരോധിച്ച തീരുമാനമാണ് 20 ദിവസത്തേക്ക് കൂടി നീട്ടിയത്. റെസ്‌റ്റോറന്റുകളില്‍നിന്ന് പാര്‍സലുകള്‍ മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.






