ചെന്നൈ- പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന ചെന്നൈയിലെ ചടങ്ങിൽ കറുത്ത മാസ്‌കിന് വിലക്ക്. ചെന്നൈയിൽ പ്രധാനമന്ത്രി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർ കറുത്ത മാസ്‌ക് ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. വയനാട്ടിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ ചടങ്ങിൽ കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ തന്റെ ചടങ്ങിൽ മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കി.






