മുംബൈയില്‍ കപ്പലിന് തീ പിടിച്ചു,  മൂന്ന് പേരെ കാണാതായി 

മുംബൈ- ഒഎന്‍ജിസിയുടെ കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ അഗ്‌നിബാധ. മുംബൈ തീരത്ത് തമ്പടിച്ചിരുന്ന കപ്പലിലാണ് അഗ്‌നിബാധ ഉണ്ടായത്. മൂന്ന് പേരെ കാണാതായി. തീരത്ത് നിന്നും 92 നോട്ടിക്കല്‍ മൈല്‍ അകലെ തമ്പടിച്ചിരുന്ന ഗ്രേറ്റര്‍ഷിപ്പ് രോഹിണി എന്ന കപ്പലിനാണ്  തീപിടിച്ചത്.പൊള്ളലേറ്റ ഒരു ജീവനക്കാനെ ഹെലികോപ്റ്റര്‍ മാര്‍ഗം മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ  കപ്പലുകളും ഹെലിപോപ്റ്ററുകളുമാണ് തീയണയ്ക്കാന്‍ നിയോഗിച്ചത്. കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
 

Latest News