ട്രംപ് മുക്ത പാര്‍ട്ടിയുണ്ടാക്കാന്‍ റിപ്പബ്ലിക്കന്‍മാര്‍ 

വാഷിംഗ്ടണ്‍-മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങളില്‍ അസ്വസ്ഥരായ റിപ്പബ്ലിക്കന്മാര്‍ അദ്ദേഹത്തെ തള്ളി പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു. അമേരിക്കന്‍ ജനാധിപത്യത്തെ തകര്‍ക്കുന്ന ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിക്ക് നടപടി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നീക്കം. മധ്യ വലതുപക്ഷ നിലപാടായിരിക്കും പുതിയ പാര്‍ട്ടിയുടേത്.
റൊണാള്‍ഡ് റീഗന്‍, ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ്, ജോര്‍ജ് ഡബ്ല്യു ബുഷ്, ട്രംപ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, റിപ്പബ്ലിക്കന്‍ തന്ത്രജ്ഞര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടിക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നൂറ്റിയിരുപതിലധികം പേര്‍ കഴിഞ്ഞ വെള്ളിയാഴ്ച യോഗം ചേര്‍ന്നു.ഭരണഘടന, നിയമപാലനം തുടങ്ങി ട്രംപ് തകര്‍ത്ത മൂല്യങ്ങള്‍ പുനസ്ഥാപിക്കാനാണ് പ്രവര്‍ത്തിക്കുക. ചിലയിടത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തും. കുടാതെ റിപ്പബ്ലിക്കന്‍, സ്വതന്ത്രര്‍, ഡെമോക്രാറ്റുകള്‍ എന്നിവരില്‍ മധ്യവലത് നിലപാടുള്ളവരെ അംഗീകരിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ നയ ഡയറക്ടര്‍ ഇവാന്‍ മക്മുലിന്‍ പറഞ്ഞു
 

Latest News