കൽപറ്റ- മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌ക്ക് അനുവദിക്കാത്ത പോലീസ് നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം. ഇന്നലെ വയനാട്ടിൽ മുഖ്യമന്ത്രി നടത്തിയ പരിപാടിയിലാണ് കറുത്ത മാസ്‌ക്കിന് വിലക്ക് വന്നത്. കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ തടഞ്ഞ പോലീസ് മറ്റു കളറുകളിലുള്ള മാസ്‌ക് നൽകുകയായിരുന്നു. പി.എസ്.സി സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഈ തീരുമാനം.






