ന്യൂയോര്‍ക്ക്- അമേരിക്കയില്‍ മരുന്ന് കടകള്‍ക്കും ഗ്രോസറി ഷോപ്പുകള്‍ക്കും ഫാര്‍മസികള്‍ക്കും നേരിട്ട് കോവിഡ് വാക്‌സിന്‍ ഡോസുകള്‍ എത്തിക്കുന്നു. ഇതോടെ കൂടുതല്‍ വാക്സിന്‍ ഷോട്ടുകള്‍ അമേരിക്കക്കാര്‍ക്ക് ലഭ്യമാകും. പദ്ധതി പ്രകാരം 6,500 റീട്ടെയില്‍ ഫാര്‍മസികള്‍ക്ക് ഒരു ദശലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യും. കാലക്രമേണ ഇത് 40,000 മരുന്നുകടകളിലേക്കും ഗ്രോസറി ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. സമീപ ആഴ്ചകളില്‍ ചില സംസ്ഥാനങ്ങള്‍ ഡോസുകള്‍ നല്‍കുന്നതിന് ഫാര്‍മസികളെ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.






