അഞ്ച് നാള്‍ കൊണ്ട് കോവിഡിനെ  തുരത്തുന്ന  അത്ഭുത  ഇന്‍ഹെയ്‌ലര്‍ 

ടെല്‍അവീവ്- കോവിഡ്  മഹാമാരിയെ ചെറുക്കാന്‍ വാക്‌സിനുകള്‍ എത്തിയതിനു പിന്നാലെയാണ്  ഇസ്രായിലില്‍ നിന്ന് ആശ്വാസവാര്‍ത്തയെത്തുന്നത്. ഈ ഇന്‍ഹെയ്‌ലര്‍  അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുമെന്നാണ് ഇതിന്റെ  നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.ഈ അത്ഭുത ഇന്‍ഹെയ്‌ലര്‍ ഇസ്രായിലിലെ  നദീര്‍ അബെര്‍ എന്ന പ്രൊഫസറാണ്   കണ്ടെത്തിയിരിയ്ക്കുന്നത്.
എക്‌സോസിഡി24 എന്ന മരുന്നാണ് ഇന്‍ഹെയ്‌ലര്‍ രൂപത്തില്‍ രോഗികള്‍ക്കു നല്‍കുന്നത്.  ടെല്‍ അവീവിലെ സൗരാസ്‌കി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന 30 രോഗികളില്‍ 29 പേരും ഇന്‍ഹെയ്‌ലര്‍ ഉപയോഗത്തോടെ അതിവേഗം രോഗമുക്തി നേടിയതായി  അധികൃതര്‍ പറയുന്നു. മൂന്നു മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കൊറോണ ബാധിതര്‍ രോഗ മുക്തരായി. ഒരു തവണ മാത്രമാണ് ഇവരില്‍ പലരും മരുന്ന് ഉപയോഗിച്ചത് എന്നും പറയുന്നു. 96 ശതമാനമാണ് ഇന്‍ഹെയ്‌ലറിന്റെ ഫലപ്രാപ്തിയെന്നാണ് റിപ്പോര്‍ട്ട്.
മരുന്നിന്റെ  കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ആശുപത്രി അധികൃതര്‍ ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ കൂടുതല്‍ രോഗികള്‍ക്കു ഇന്‍ഹെയ്‌ലര്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നദീര്‍ അബെറും സംഘവും.
 

Latest News