തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍  തിരിച്ചെത്തിയ  പ്രവാസികള്‍ എട്ട് ലക്ഷത്തിലധികം

തിരുവനന്തപുര- തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍ മടങ്ങി എത്തിയവരുടെ എണ്ണം എട്ട് ലക്ഷത്തിലധികം. 8,33,550 പേര്‍ തൊഴില്‍ നഷ്ടമായി സംസ്ഥാനത്ത് എത്തി എന്നാണ് നോര്‍ക്കയുടെ കണക്ക്. കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തിയ 25,02,334 പേരിലാണ് എട്ടു ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നത്. ഇതില്‍ 7,18,420 പേര്‍ വിദേശത്തുനിന്നും എത്തിയവരും, 1,15,130 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരുമാണ്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാതെയും പലരും നാട്ടിലെത്തിയിട്ടുണ്ട് എന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പത്ത് ലക്ഷം വരെയാവാന്‍ സാധ്യതയുണ്ട്. 
 

Latest News