ചോദ്യം:
1. ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്ന തീയതി?
2. ആരുടെ ജന്മദിനമാണ് ശിശുദിനം?
3. അന്താരാഷ്ട്ര ശിശുദിനമായി യു.എൻ ആചരിക്കുന്ന തീയതി?
4. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്?
5. കുട്ടികളുടെ ചാച്ചാജി എന്നറിയപ്പെടുന്നത് ആര്?
6. ജവഹർലാൽ നെഹ്‌റു ജനിച്ചതെന്ന്? എവിടെ?
7. നെഹ്‌റുവിന്റെ മാതാപിതാക്കൾ ആരെല്ലാം?
8. നെഹ്‌റുവിന്റെ ഭാര്യയുടെ പേരെന്ത്?
9. ജവഹർലാൽ നെഹ്‌റുവിന്റെ ഒരേയൊരു മകൾ ആര്?
10. 'ജവഹർലാൽ നെഹ്‌റു' എന്ന പദത്തിന്റെ അർഥം?
11. നെഹ്‌റുവിന്റെ അന്ത്യവിശ്രമ സ്ഥലം ഏത്?
12. 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പ്രശസ്തമായ ഗ്രന്ഥം നെഹ്‌റു
എഴുതിയത് എന്ന്? എവിടെ വെച്ച്?
13. നെഹ്‌റു നെടിയ പ്രധാന പുരസ്‌കാരം ഏത്?
14. നെഹ്‌റു മരണപ്പെട്ടത് എന്ന്? എവിടെ വെച്ച്?
15. നെഹ്‌റുവിന്റെ മരണ കാരണമെന്തായിരുന്നു?
16. ജവഹർലാൽ നെഹ്‌റു എഴുതിയ കൃതികൾ ഏതെല്ലാം?
17. നെഹ്‌റുവിന്റെ അടിസ്ഥാന കുടുംബം ഏത്?
18. ജവഹർലാൽ നെഹ്‌റു എത്ര വയസ്സു വരെ ജീവിച്ചു?
19. നെഹ്‌റു എത്ര വർഷം തുടർച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി
സേവനമനുഷ്ഠിച്ചു?
20. നെഹ്‌റുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത് എവിടെ വെച്ച്?
21. ജവഹർലാൽ നെഹ്‌റു എത്ര തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്?
22. നെഹ്‌റു കുടുംബം മകൾ ഇന്ദിരാ ഗാന്ധി മുതൽ ഗാന്ധി
എന്നറിയപ്പെടാൻ കാരണമെന്ത്?
23. ഇന്ദിരാ ഗാന്ധിയുടെ മക്കൾ ആരെല്ലാം?
24. ഇന്ദിരാ ഗാന്ധിയുടെ മരുമക്കൾ ആരെല്ലാം?
25. ജവഹർലാൽ നെഹ്‌റു ആരംഭിച്ച പത്രത്തിന്റെ പേരെന്ത്?
ഉത്തരം:
1. നവംബർ 14
2. ജവഹർലാൽ നെഹ്‌റു
3. നവംബർ 20
4. ജവഹർലാൽ നെഹ്‌റു
5. ജവഹർലാൽ നെഹ്‌റു
6. 1889 നവംബർ 14 ന് യു.പിയിലെ അലഹബാദിൽ
7. മോത്തിലാൽ നെഹ്‌റു-സ്വരൂപ് റാണി തുസ്സു
8. കമലാ നെഹ്‌റു
9. ഇന്ദിരാ ഗാന്ധി
10. അരുമയായ രത്‌നം
11. ശാന്തിവനം - ദൽഹി
12. 1944 ൽ അഹമ്മദ്‌നഗർ കോട്ട ജയിലിൽ വെച്ച്
13. ഭാരതരത്‌ന - 1955 ൽ
14. 1964 മെയ് 27 - ദൽഹി
15. ഹൃദയാഘാതം
16. ഇന്ത്യയെ കണ്ടെത്തൽ, ഒരച്ഛൻ മകൾക്കെഴുതിയ കത്തുകൾ,
ലോകചരിത്രത്തിലേക്കൊരെത്തിനോട്ടം, സ്വാതന്ത്ര്യത്തിലേക്ക്.
17. കശ്മീരി പണ്ഡിറ്റ് കുടുംബം
18. 75 വയസ്സു വരെ (1889-1964)
19. 17 വർഷം. 1947 മുതൽ 1964 വരെ
20. 1916 ൽ ലഖ്‌നൗവിലെ കോൺഗ്രസ് സമ്മേളനത്തിൽ വെച്ച്.
21. 9 തവണ
22. ഇന്ദിരാ ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധി ആയതുകൊണ്ട്.
23. രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി
24. സോണിയാ ഗാന്ധി, മേനകാ ഗാന്ധി
25. നാഷണൽ ഹെറാൾഡ്