ചൈനയില്‍ ബിബിസി ചാനലിനു നിരോധനം

ബെയ്ജിംഗ്-ബിബിസി വേള്‍ഡ് ന്യൂസ് ചാനലിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചാനല്‍ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിര്‍വ്വഹണ സംവിധാനം പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധം ആയിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദ്ദേശം ബിബിസി ലംഘിച്ചു എന്ന് അധികൃതര്‍ വിശദീകരിക്കുന്നു. കോവിഡ് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ചൈനയെ ചൊടിപ്പിച്ചത്. 
 

Latest News