ന്യൂദൽഹി- ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീരുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനയിൽനിന്ന് ഇന്ത്യൻ സൈനികർ പിടിച്ചെടുത്ത സ്ഥലങ്ങളെല്ലാം മോഡി ചൈനക്ക് തന്നെ തിരിച്ചുനൽകിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ചൈനക്ക് മുന്നിൽ മോഡി പൂർണമായും കീഴടങ്ങി. ഫിംഗർ നാലിൽനിന്ന് മൂന്നിലേക്ക് എന്തിനാണ് സൈന്യം പിൻവാങ്ങിയതെന്ന് മോഡി വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.






