Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൂത്തി ഭീഷണി: രക്ഷാ സമിതി ഇടപെടണം - സൗദി അറേബ്യ

റിയാദ് - ഹൂത്തി ഭീഷണി അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാ സമിതി ഉത്തരവാദിത്വം ഇടപെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യ അബഹ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനു നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ രക്ഷാസമിതിക്ക് അയച്ച കത്തില്‍ ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലിമിയാണ് മേഖലാ സുരക്ഷക്കും അന്താരാഷ്ട്ര സമാധാനത്തിനും ഹൂത്തി മിലീഷ്യകള്‍ സൃഷ്ടിക്കുന്ന ഭീഷണി അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാ സമിതി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച്, സ്വന്തം ഭൂപ്രദേശങ്ങള്‍ സംരക്ഷിക്കാനും സ്വദേശികള്‍ക്കും രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കും സംരക്ഷണം നല്‍കാനും ആവശ്യമായ എല്ലാ നടപടികളും സൗദി അറേബ്യ സ്വീകരിക്കും. അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ തീരുമാനങ്ങളും നഗ്നമായി ലംഘിച്ച് ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ തുടരുന്ന ശത്രുതാപരമായ ആക്രമണങ്ങളെ കുറിച്ച് സൗദി ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ രക്ഷാ സമിതിക്ക് വീണ്ടും കത്തയക്കുന്നതെന്ന് അബ്ദുല്ല അല്‍മുഅല്ലിമി പറഞ്ഞു.

 

Latest News