Sorry, you need to enable JavaScript to visit this website.

തൃണമൂൽ രാജ്യസഭാംഗം പാർട്ടി വിട്ടു; ബി.ജെ.പിയിലേക്കെന്ന് സൂചന

ന്യൂദൽഹി- മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേശ് ത്രിവേദി രാജ്യസഭാ അംഗത്വം രാജിവച്ചു. ബംഗാളിലെ അക്രമം അവസാനിപ്പിക്കുന്നതിൽ ഒന്നും ചെയ്യാൻ കഴിയാത്തതിൽ മനംനൊന്താണ് രാജിയെന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് തൃണമൂലിലെ ഒരു പ്രമുഖ നേതാവ് കൂടി രാജിവച്ചത്. ബിജെപിയിൽ ചേരുമോയെന്ന് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ബംഗാൾ സന്ദർശനത്തിനെത്തിയ ബിജെപി നേതാക്കൾ ബംഗാളിലെ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. മൻമോഹൻസിംഗ് മന്ത്രിസഭയിൽ റെയിൽവെ, ആരോഗ്യ സഹമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. നേരത്തെ ബാരക്ക്പൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭിയിലെത്തിയിട്ടുണ്ട്.
    രാഷ്ട്രീയം അറിയാത്ത ചിലരാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസിനെ നയിക്കുന്നതെന്ന് ദിനേശ് ദ്വിവേദി ആരോപിച്ചു. പാർട്ടി കോർപറേറ്റ് പ്രഫഷണലിന്റെ  കൈയിൽ അകപ്പെട്ടിരിക്കുകയാണെന്നാണ് പ്രശാന്ത് കിഷോറിന്റെ പേരെടുത്തു പറയാതെ ദ്വിവേദി വിമർശിച്ചത്.
 

Latest News