ഹൃദയാഘാതം; കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി

കണ്ണൂർ- റിയാദിലെ കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കിയോസ് മെമ്പറും കുറുവ കടലായി സ്വദേശിയും റിയാദിലെ റൊസാന െ്രെഡ നട്‌സ് ജീവനക്കാരനുമായിരുന്ന സുനിൽ കുഴിപള്ളി (50)ഹൃദയാഘാതം മൂലം ശുമേസി  ആശുപത്രിയിൽ മരിച്ചു. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിതാവ്: പരേതനായ പവിത്രൻ കൂക്കിരി. അമ്മ: ദമയന്തി കുഴിപള്ളി 
ഭാര്യ: രശ്മി. മക്കൾ: ആർജിത്, അനാമിക, സഹോദരങ്ങൾ: സുജിത്, സുമേഷ്, സീന. മൃതദേഹം നാട്ടിലെത്തിക്കും.
 

Latest News