Sorry, you need to enable JavaScript to visit this website.

മാണി സി കാപ്പൻ പോകുന്നെങ്കിൽ പോട്ടെ-മന്ത്രി എം.എം മണി

കണ്ണൂർ-എൻ.സി.പി നേതാവും പാല എം.എൽ.എയുമായ മാണി.സി.കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം.മണി. കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവാണെന്ന് മണി തുറന്നടിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലയിൽ ഓരോ തെരഞ്ഞടുപ്പുകളിൽ പരാജയപ്പെട്ടപ്പോഴും കാപ്പൻ, സിനിമാ കാർക്ക് പിന്നാലെ പോവുകയായിരുന്നു. കഴിഞ്ഞ തവണ വളരെ കഷ്ടപ്പെട്ടാണ് സി.പി.എം പ്രവർത്തകർ കാപ്പനെ അവിടെ വിജയിപ്പിച്ചത്  എം.എം. മണി പറഞ്ഞു.
കാപ്പൻ പോയതു കൊണ്ട് ഇടതു മുന്നണിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും എം.എം മണി പറഞ്ഞു.
പി.എസ്.സി പ്രക്ഷോഭങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കും.
വഴി വിട്ട് സർക്കാർ ഒന്നും ചെയ്തിട്ടില്ല 
പ്രക്ഷോഭങ്ങൾ ഒരു ഐശ്വര്യമാണെന്നും അത് നടക്കട്ടെ എന്നും എം.എം. മണി കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് വിടുമെന്ന പ്രഖ്യാപനവുമായി മാണി.സി.കാപ്പൻ രംഗത്തു വന്നിരുന്നു. യു.ഡി.എഫിൽ ചേരുമെന്നും കാപ്പൻ പറഞ്ഞിരുന്നു. ഇതിനോടാണ് എം.എം മണി രൂക്ഷ ഭാഷയിൽ പ്രതികരിച്ചത്.
 

Latest News