ന്യൂദല്‍ഹി- തൊഴില്‍ വാഗ്ദാനം ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജോലി വാഗ്ദാനം ചെയത് വ്യാജ ഇ-മെയില്‍ ഐ.ഡികളില്‍നിന്നാണ് ഓഫറുകള്‍ അയക്കുന്നത്. ബ്രാന്‍ഡ് നെയിം ദുരുപയോഗം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കമ്പനി അഭ്യര്‍ഥിച്ചു.
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതി. എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ബന്ധപ്പെട്ട എല്ലാ തൊഴിലവസരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റില്‍ https: // careers.airindiaexpress.in പ്രസിദ്ധീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
#FlyWithIX : Please be alert. There are people claiming to represent Air India Express and misuse the brand name to dupe job seekers by sending employment offers from fake email IDs. IX always posts job vacancies on its official career website https://t.co/rKrqFgafb9 pic.twitter.com/99Ey8kFnOG
— Air India Express (@FlyWithIX) February 12, 2021