കൊച്ചി- പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയെ അഭിവാദ്യം ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർ എത്തിയ സംഭവം വിവാദത്തിൽ. എറണാകുളം ഡി.സി.സി ഓഫീസിലെത്തിയാണ് നാലു പോലീസ് ഉദ്യോഗസ്ഥർ രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ചത്. എറണാകുളം സിറ്റി കൺട്രോൾ റൂമിലെ ഷിബു ചെറിയാൻ, എ.ആർ ക്യാമ്പിലെ ജോസ് ആൻറണി അടക്കമുള്ള പോലീസ് അസോസിയേഷൻ മുൻ ഭാരവാഹികളാണ് അഭിവാദ്യം ചെയ്തത്. സംഭവം വിവാദമായതോടെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു.