Sorry, you need to enable JavaScript to visit this website.

129 രൂപ മുടക്കി ബി.എസ്.എൻ.എലിൽ ഇഷ്ടം പോലെ സിനിമ കാണാം 

ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി പൊതുമേഖലാ ടെലികോം ദാതാക്കളായ ബി.എസ്.എൻ. എൽ. ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉപയോഗം മുന്നിൽ കണ്ടുള്ള ഓഫർ പ്രഖ്യാപനമാണ് ബി.എസ്.എൻ. എൽ നടത്തിയിരിക്കുന്നത്. ബ്രോഡ്ബാൻഡ് കണക്ഷനുള്ളവർക്ക് ഒരു മാസത്തേക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വഴി സിനിമ കാണാനുള്ള അവസരത്തിനായി 129 രൂപയുടെ കിടിലൻ പാക്കേജാണ്  ബി.എസ്.എൻ.എൽ അവതരിപ്പിച്ചിരിക്കുന്നത്. യപ്പ് ടി.വിയുമായി സഹകരിച്ചാണ് ബി.എസ്.എൻഎൽ പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ആദ്യ മൂന്ന് മാസം 129 രൂപയായിരിക്കും ഇതിന്റെ ചാർജ്. പിന്നീട് മൂന്ന് മാസം കഴിഞ്ഞാൽ പ്രതിമാസ വാടക 199 ആയി ഉയരും. 
വൂട്ട് സെലക്ട്, സോണി ലൈവ് സ്‌പെഷ്യൽ, സീ5 പ്രീമിയം, യപ്പ് ടി.വി ലൈവ്, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ (എഫ്.ഡിഎഫ്.എസ്), യപ്പ് ടി.വി മൂവീസ് എന്നിവയൊക്കെ ഈ പ്ലാൻ വഴി കാണാം. സ്വകാര്യ കമ്പനികളായ എയർടെൽ, വി.ഐ എന്നിവർ ആമസോൺ, വൂട്ട് സെലക്ട് എന്നിവയുമായി ചേർന്ന് ഉപയോക്താക്കൾക്ക് ഒ.ടി.ടി പ്ലാനുകൾ നൽകുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ബി.എസ്.എൻ.എല്ലും ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

 

Latest News