സാരി കൊണ്ട് കെട്ടിയ തൊട്ടിലില്‍ കുരുങ്ങി പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

ആലത്തൂര്‍- വീട്ടില്‍ സാരികൊണ്ട് കെട്ടിയുണ്ടാക്കിയ തൊട്ടിലില്‍ കുരുങ്ങിയ വിദ്യാര്‍ഥിനി മരിച്ചു. മഞ്ഞളൂര്‍ മില്ല് മൊക്ക് ചക്കിങ്കല്‍ വീട്ടില്‍ ചന്ദ്രന്റെ മകള്‍ നന്ദനയാണ് (17) മരിച്ചത്.

അമ്മ അമ്പലത്തില്‍ പോയി തിരിച്ചെത്തി പ്രസാദം മകള്‍ക്ക് കൊടുക്കാന്‍ മുറിയില്‍ ചെന്നപ്പോള്‍ തൊട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടത്.

ചിതലി ഭവന്‍സ് വിദ്യാമന്ദിറിലെ പ്ലസ് ടു  വിദ്യാര്‍ഥിനിയാണ്. അമ്മ: മീനാകുമാരി. സഹോദരി: പാര്‍വതി.

 

Latest News