ന്യൂദല്‍ഹി- ഹം ദോ, ഹമാരേ ദോ പരാമര്‍ശത്തിലൂടെ കേന്ദ്ര സര്‍ക്കാരിനെ ആക്രമിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ്.
രാഹുല്‍ ഗാന്ധി സ്വന്തം വീട്ടുകാരെയാണ് ഉദ്ദേശിച്ചതെന്നും മാതാവ് സോണിയാ ഗാന്ധി, സഹോദരി പ്രിയങ്ക, സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്‌ര എന്നിവരാണ് മറ്റുള്ളവരെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
ഹം ദോ ഹമാരെ ദോ പരാമര്‍ശത്തിലൂടെ എന്തു സന്ദേശമാണ് രാജ്യത്തിനു നല്‍കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഫിഷറീസ് മന്ത്രിയായ ഗിരിരാജ് പറഞ്ഞു.
രാഹുല്‍ ഗാന്ധി ബജറ്റിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും കാര്‍ഷിക നിയമങ്ങളെ കുറിച്ച് രാഹുലിന് ഒന്നും അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
വ്യാഴാഴ്ച ലോകസ്ഭയിലാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നവരെ കുറിച്ച് രാഹുല്‍ കുടുംബാസൂത്രണ മുദ്രാവാക്യമായിരുന്ന ഹം ദോ ഹമാരേ ദോ പരാമര്‍ശം നടത്തിയത്.