സൗദിയില്‍ അഴിമതി കേസുകളില്‍ വിദേശികളടക്കം 65 പേര്‍ കൂടി അറസ്റ്റില്‍

റിയാദ് - ഒരു മാസത്തിനിടെ അഴിമതി കേസുകളില്‍ സ്വദേശികളും വിദേശികളും അടക്കം 65 പേര്‍ അറസ്റ്റിലായതായി കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ഇക്കൂട്ടത്തില്‍ 48 പേര്‍ പ്രതിരോധ, ആഭ്യന്തര, നീതിന്യായ, മുനിസിപ്പല്‍-ഗ്രാമ-പാര്‍പ്പിട, വിദ്യാഭ്യാസ, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയങ്ങളിലെയും ദേശീയ സുരക്ഷാ ഏജന്‍സിയിലെയും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിലെയും കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥരാണ്.

അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജ രേഖാ നിര്‍മാണം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പങ്കുള്ളതിനാണ് 65 പേരെ അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനിടെ അഴിമതി കേസുകളില്‍ ആകെ 411 പേരെ ചോദ്യം ചെയ്തതായും കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു.

 

Latest News