സൗദിയില്‍ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണ ശ്രമം

റിയാദ് - ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകളുടെ മിസൈല്‍ ആക്രമണ ശ്രമം. ഇന്ന് വൈകീട്ടാണ് ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. യെമനിലെ സഅ്ദയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായ മിസൈല്‍ തകര്‍ത്തതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
 

 

Latest News