Sorry, you need to enable JavaScript to visit this website.

കെ.വി.തോമസ് കെ.പി.സി.സി വർക്കിങ് പ്രസിഡന്റാകും

തിരുവനന്തപുരം- മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കെ.വി.തോമസ് കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി വർക്കിങ് പ്രസിഡന്റാകും. കെ.പി.സി.സി നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചു. കെ.വി.തോമസ് ഇടതുപക്ഷത്തേക്കു പോകുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പിന്നാലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വിളിച്ചതോടെയാണു തോമസ് തീരുമാനം മാറ്റിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാർട്ടി പദവികളൊന്നും ലഭിക്കാതെ വന്നതോടെയാണ് നേതൃത്വവുമായി തോമസ് അകന്നത്.
 

Latest News