Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിഫ് ലോഗോ പ്രകാശനം ചെയ്തു;  ടൂർണമെന്റ് ഡിസംബർ ഒന്നിന് തുടങ്ങും

സിഫ് ലോഗോ പ്രകാശന ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് സംസാരിക്കുന്നു.
സിഫ് ലോഗോ പ്രകാശന ചടങ്ങിൽ നവാസ് മീരാൻ സംസാരിക്കുന്നു.
സിഫ് സെക്രട്ടറി ഷബീർ ലവ, ബേബി നീലാമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ നടന്ന  ഫിക്‌സ്ചർ റിലീസിംഗ്.

ജിദ്ദ - ജിദ്ദയിലെ ഫുട്‌ബോൾ പ്രേമികളുടെ വെള്ളിയാഴ്ച സായാഹ്നങ്ങളെ സമ്പന്നമാക്കി 'സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് 2017' ഡിസംബർ ഒന്നിന് ആരംഭിക്കും. ജിദ്ദ ട്രൈഡന്റ് ഹോട്ടലിൽ നടന്ന വർണാഭ ചടങ്ങിൽ ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും ഫിക്‌സ്ചർ റിലീസിംഗും നടന്നു. മുഖ്യ പ്രായോജകരായ ഈസ്‌റ്റേൺ ഗ്രൂപ് ഓഫ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ നവാസ് മീരാനാണ് ലോഗോ പ്രകാശനം ചെയ്തത്. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് മുഖ്യാതിഥിയായി.
നാലു ഡിവിഷനുകളിലായി 32 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം മദീന റോഡിലെ വിദ്യാഭ്യാസ വകുപ്പ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക. സിഫിന്റെ 23 വർഷക്കാലത്തെ വളർച്ചയെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിനിടയിൽ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന മലയാളി സമൂഹത്തിന്റെ സംഘാടന മികവ് തന്നെയാണ് ഫുട്‌ബോൾ ഓർഗനൈസിംഗ് മേഖലയിൽ സിഫിന്റെ വളർച്ചക്കും പ്രവർത്തന മികവിനും കാരണമെന്നും ഇതു മാതൃകാപരമാണെന്നും മുഖ്യാതിഥി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു. 
സിഫിന്റെ ഫിക്‌സ്ചർ റിലീസിന് വേണ്ടി ക്ഷണയിക്കപ്പെട്ടപ്പോൾ ഒരു സാധാരണ പരിപാടി എന്നതിനപ്പുറം പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ ഹാളിൽ പ്രവേശിച്ചത് മുതൽ പരിപാടിയുടെ സംഘാടന മികവ് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പ്രമുഖ വ്യവസായിയും ഇടുക്കി ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റുമായ നവാസ് മീരാൻ പറഞ്ഞു. ഐ.എസ്.എലിന്റെ വരവോടെ ഫുട്‌ബോളിന് വൻ ഉണർവാണുണ്ടായിരിക്കുന്നതെന്നും മികച്ച കളിക്കാർക്ക് മികച്ച ഫോമിലേക്കു ഉയരാൻ ഇതു സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി ഷബീർ ലവ സ്വാഗതം പറഞ്ഞു. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി, അൽ അബീർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ്, അൽ അറബി സ്വീറ്റ്‌സ് മാനേജിങ് പാർട്ണർ സലീം താമരശേരി, അൽ റയാൻ പോളിക്ലിനിക് സി.ഇ.ഒ ടി.പി ഷുഹൈബ്, കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ഒ.ഐ.സി.സി റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ, നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, മീഡിയ ഫോറം പ്രസിഡന്റ് പി.എം. മായിൻകുട്ടി, സിഫ് മുൻ പ്രസിഡന്റ് കെ.പി അബ്ദുൽ സലാം, മുൻ ജനറൽ സെക്രട്ടറി മുഹമ്മദലി മുസ്‌ല്യാരകത്ത്, മുഖ്യ ഉപദേശകൻ വി.കെ.എ. റഊഫ്, വൈസ് പ്രസിഡന്റ് നിസാം മമ്പാട്, സെക്രട്ടറി മുഹമ്മദ് ശരീഫ് മാസ്റ്റർ ആശംസ നേർന്നു. തുടർന്ന് ടീമുകളുടെ ഗ്രൂപ്പിംഗ് സിഫ് ജനറൽ സെക്രട്ടറി ഷബീർ ലവയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ കാബിനറ്റ് മെമ്പർമാരായ സയാൻ സക്കീർ, സമീർ റോഷൻ, ഹാറൂൺ ഹിഷാം എന്നിവർ ചേർന്ന് നടത്തി. ട്രഷറർ അബ്ദുൽ കരീം നന്ദി പറഞ്ഞു.  സിഫ് വൈസ് പ്രസിഡന്റ് അയ്യൂബ് മുസ്‌ല്യാരകത്ത്, ഷദാ ഷംസുദ്ദീൻ, നവാൽ സലാഹ് കാരാടൻ തുടങ്ങിയവർ പരിപാടിയുടെ അവതാരകരായിരുന്നു.

Latest News