Sorry, you need to enable JavaScript to visit this website.

സംവിധായകൻ സിദ്ദിഖ് ചേന്ദമംഗല്ലൂർ മുസ്‌ലിം ലീഗിൽ ചേർന്നു

മലപ്പുറം- സിനിമാ സംവിധായകൻ സിദ്ദിഖ് ചേന്ദമംഗല്ലൂർ മുസ്‌ലിം ലീഗിൽ ചേർന്നു. ഇന്ന് പാണക്കാട് നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ.ഫിറോസ്, സി.കെ കാസിം എന്നിവർ പങ്കെടുത്തു. നേരത്തെ ലീഗ് പ്രവർത്തകനായിരുന്ന സിദ്ദീഖ് പാർട്ടി വിട്ട് ആം ആദ്മിയിൽ ചേർന്നിരുന്നു. കഴിഞ്ഞ വർഷം ആം ആദ്മിയിൽനിന്ന് രാജിവെച്ച ശേഷം ഇടതു പാർട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ചു. 
ഊമക്കുയിൽ പാടുമ്പോൾ', തലൈവാസൽ വിജയ് നായകനായ 'കുഞ്ഞിരാമന്റെ കുപ്പായം' എന്നിവയാണ് സിദ്ദിഖ് ചേന്ദമംഗല്ലൂരിന്റെ പ്രധാന സിനിമകൾ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മെമ്പർ, ഫെഫ്ക്ക മെമ്പർ, കേരള സ്‌ക്രിപ്റ്റ് റൈറ്റേർസ് മെമ്പർ, മാപ്പിള കലാ കേരള വൈസ് പ്രസിഡന്റ്, മുസീഷ്യൻ വെൽഫെയർ അസോസിയേഷൻ മെമ്പർ, അസോസിയേഷൻ ഫോർ സോഷ്യോ മ്യൂസിക്കൽ ആൻഡ് ഹ്യൂമാനിറ്റോറിയൽ ആക്റ്റിവിറ്റി (ആശ) തുടങ്ങി നിരവധി കലാ സാംസ്‌കാരിക സംഘടനകളിലും സിദ്ദിഖ് ചേന്ദമംഗല്ലൂർ സജീവമാണ്.
 

Latest News